പഴയന്നൂർ: അയൽവാസിയുടെ അക്രമത്തിൽ പഠനം പ്രതിസന്ധിയിലായ ലക്ഷ്മി ദേവിക്ക് സി.പി.ഐ പഴയന്നൂർ ലോക്കൽ കമ്മിറ്റിയുടെ സഹായഹസ്തം. പഠനാവശ്യത്തിനായി പുതിയ ടി.വി കൈമാറി. കഴിഞ്ഞ ബുധനാഴ്ചയാണ് അയൽവാസി മണികണ്ഠൻ കുമ്പളക്കോട് തലാടികുന്നത്ത് നാരായണൻകുട്ടിയുടെ വീട് അടിച്ച് തകർക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്തത്. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തതോടെയാണ് നാരായണൻകുട്ടിയും കുടുംബവും വീട്ടിൽ തിരിച്ചെത്തിയത്. ടി.വി അടക്കം വീട്ടുപകരണങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. സി.പി.ഐ പഴയന്നൂർ ലോക്കൽ കമ്മിറ്റി നാരായണൻകുട്ടിയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകി. ആദ്യപടിയായാണ് പഠനാവശ്യത്തിന് ടി.വി കൈമാറിയത്. സി.പി.ഐ ചേലക്കര മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം പി.ആർ. വിശ്വനാഥൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. സുകുമാരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കോടത്തൂർ രവീന്ദ്രൻ, വി. കൃഷ്ണകുമാർ, എം.എസ്. സജേഷ്, ആറാം വാർഡ് അംഗം സ്വയംപ്രഭ എന്നിവരാണ് വീട് സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.