കൊല്ലങ്കോട്: മുതലമടയിൽ വനത്തിൽ തലയോട്ടി കണ്ടെത്തി. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മൂച്ചങ്കുണ്ട് പന്തപ്പാറക്കടുത്ത ആലാമ്പാറയിലാണ് പച്ചിലകളും വേരുകളും പറിക്കാൻ പോയവർ വനാതിർത്തിക്കകത്ത് തലയോട്ടിയും മനുഷ്യന്‍റേതെന്ന് തോന്നിക്കുന്ന എല്ലുകളും കണ്ടത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രദേശത്ത് കാട്ടാനളുള്ളതിനാൽ രാത്രി എട്ടരയോടെ വനം വകുപ്പ് സഹായത്തോടെ പൊലീസെത്തി തിരച്ചിൽ നടത്തി. മാസങ്ങൾക്കു മുമ്പ് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയിരിക്കുന്നനത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.