തിരൂർ: ലഹരിയുടെ വ്യാപനം തടയാൻ അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന് ലഹരി നിർമാർജന സമിതി തിരൂർ നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല കോഓഡിനേറ്റർ അയ്യൂബ് ആലുക്കൽ ഉദ്ഘാടനം ചെയ്തു. എൻജിനീയർ പി. മുഹമ്മദ് എന്ന ബാവ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ.കെ തങ്ങൾ, എം. കമ്മുക്കുട്ടി, അബ്ബാസ് കുന്നത്ത്, എൻ.സി. നവാസ്, കെ. രായിൻ, വി.പി ഹംസ, പി.വി സമദ്, കെ.എം സുഹറ, എ.പി മൈമൂന, എൻ.പി ശരീഫാബി, കുഞ്ഞു വെട്ടൻ, കെ. അബൂബക്കർ, ടി.കെ ശരീഫ്, പി. ഷാഹുൽ ഹമീദ്, കെ.പി അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. അനധികൃത മദ്യവിൽപന; യുവാവ് പിടിയിൽ താനൂർ: അനധികൃതമായി മദ്യം വിറ്റയാളെ താനൂർ പൊലീസ് പിടികൂടി. ഒഴൂർ കുറുവട്ടശ്ശേരി സ്വദേശി കല്ലിടുമ്പിൽ ബാബുരാജനാണ് (40) പിടിയിലായത്. ഒഴൂർ, തെയ്യാല, പാണ്ടിമുറ്റം ഭാഗങ്ങളിൽ മദ്യം വിൽക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് പിടികൂടിയത്. എട്ട് ലിറ്ററോളം മദ്യവും വിൽപന നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. mw prathi baburajan ബാബുരാജൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.