കോന്നല്ലൂർ, നമ്പിയാംകുന്ന് മേഖലകളിൽ കുടിവെള്ളത്തിന്​ നെട്ടോട്ടം

പട്ടർനടക്കാവ്: വേനലാരംഭിച്ചപ്പോഴേക്കും തിരുനാവായ ഗ്രാമപഞ്ചായത്തിലെ . ഇടവിട്ട ദിവസങ്ങളിൽ ലഭിച്ചിരുന്ന പൈപ്പ്​ വെള്ളം പിന്നീട് നാല് ദിവസത്തിലൊരിക്കലും ഇപ്പോൾ ആഴ്ചയിലൊരിക്കലുമായി ചുരുങ്ങിയെന്ന് നാട്ടുകാർ പറയുന്നു. അതുതന്നെ ചില ഭാഗത്തുള്ളവർക്ക് ലഭിക്കുന്നുമില്ലത്രെ. മുമ്പ് രാവിലെ മുതൽ രാത്രി വരെ പൈപ്പിൽ വെള്ളം ഉണ്ടായിരുന്നു. ഇപ്പോൾ ഉറക്കമൊഴിച്ചും വെള്ളത്തിന് കാത്തിരിക്കേണ്ട സ്ഥിതിയിലാണ് ജനം. കോന്നല്ലൂർ ചിറക്കുന്ന് ഭാഗത്ത് താമസിക്കുന്നവരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. അധികൃതരോട് പരാതി പറയുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരിസരവാസികൾ പറയുന്നു. തിരൂർ ജല അതോറിറ്റി കേന്ദ്രത്തിലെത്തി പ്രതിഷേധം അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഗുണഭോക്​താക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.