വള്ളുവമ്പ്രം പി.എച്ച്.സിയിൽ കിടത്തി ചികിത്സ ആരംഭിക്കണം -സി.പി.ഐ

പൂക്കോട്ടൂർ: വള്ളുവമ്പ്രം പി.എച്ച്.സിയിൽ കിടത്തി ചികിത്സയും ഗൈനക്കോളജി വിഭാഗവും ഉടൻ ആരംഭിക്കണെമെന്ന് സി.പി.ഐ മുസ്​ലിയാർ പീടിക ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രിക്ക് 1001 ആളുകൾ ഒപ്പിട്ട മെഗാ പരാതി സമർപ്പിക്കാനും യോഗം തീരുമാനിച്ചു. മുതിർന്ന നേതാവ് ശങ്കരൻ ആലക്കാട് പതാക ഉയർത്തി. സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഷരീഫ് പുഴക്കൽ, പി.സി. ബാലകൃഷ്ണൻ, അനീഷ് മൂലക്കോട്, രാധാകൃഷണൻ അത്തിക്കോട്ടിൽ, അശ്വതി മൂലക്കോട്ടിൽ, ഗിരീഷ് മുതരക്കാട് എന്നിവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി അനീഷ് മൂലക്കോടിനെയും അസി. സെക്രട്ടറിയായി ഗിരീഷ് മുതരക്കാടിനെയും തെരെഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.