തുല്യതാ കോഴ്സുകൾക്ക് രജിസ്‌ട്രേഷൻ

വേങ്ങര: സംസ്ഥാന സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന തുല്യത കോഴ്സുകളുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്‍റ്​ ബെൻസീറ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻമാരായ സുഹിജാബി, കെ. സഫിയ, മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, ബി.ഡി.ഒ ഹൈദ്രോസ് പൊറ്റേങ്ങൽ, നോഡൽ പ്രേരക് പി. ആബിദ, പ്രേരക് പി.ടി. ശ്രീദേവി എന്നിവർ സംസാരിച്ചു. 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസ്​ വിജയിച്ചവർ, പത്താം ക്ലാസ്​ പരാജയപ്പെട്ടവർ, ഏഴിനും പത്തിനും ഇടയിൽ പഠനം നിർത്തിയവർ എന്നിവർക്ക് പത്താം ക്ലാസ് തുല്യത കോഴ്സിൽ ചേരാം. 10 മാസമാണ് കോഴ്സിന്‍റെ കാലാവധി. പത്താം ക്ലാസ് വിജയിച്ചവർക്കും ഹയർ സെക്കൻഡറിയിൽ പരാജയപ്പെട്ടവർക്കും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിനു ചേരാം. കാലാവധി രണ്ടു വർഷം. ഈ മാസം 28 വരെ അപേക്ഷിക്കാം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി മുഖേന ചേർന്നവർക്ക് ഫീസിളവ് ഉണ്ടായിരിക്കും. പട്ടികജാതിക്കാർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കും ഫീസ് ഇളവുണ്ട്. അപേക്ഷ ഫോറം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന വിദ്യാകേന്ദ്രത്തിൽ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.