അപ്രോച്ച് റോഡിൽ സുരക്ഷ സംവിധാനങ്ങൾ ഇല്ല; കോട്ടക്കടവിൽ അപകട ഭീഷണി

വള്ളിക്കുന്ന്: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമിച്ച കോട്ടക്കടവ് പാലത്തിന്‍റെ അപ്രോച്ച് റോഡിൽ സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തത് അപകട ഭീഷണിയുയർത്തുന്നു. പാലം കഴിഞ്ഞയുടനെ വള്ളിക്കുന്ന് ഭാഗത്താണ് റോഡിന് ഇരുവശവും സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തത്. ഏറെ ഉയരത്തിലാണ് അപ്രോച്ച്​ റോഡുള്ളത്. വർഷങ്ങൾക്ക് മുമ്പ്​ ഇടവിട്ട് നിർമിച്ച കോൺക്രീറ്റ് തൂണുകളിൽ പലതും വീണിട്ടുണ്ട്. ഇരുഭാഗവും കാടുമൂടി കിടക്കുകയാണ്. പാലം കഴിഞ്ഞയുടൻ റോഡിൽ വിള്ളൽ വീണതും ഭീഷണിയാണ്. വാഹനങ്ങൾ താഴേക്ക് മറിയാതിരിക്കാൻ അപ്രോച്ച്​ റോഡിന്‍റെ ഇരുവശത്തും ആധുനിക രീതിയിലുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ.MT VLKN 4 ഫോട്ടോ. സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്ത കോട്ടക്കടവ് പാലത്തിന്‍റെ അപ്രോച്ച്​ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.