കീഴുപറമ്പ്: ആവിഷ്കാര സ്വാതന്ത്ര്യം തടയുന്നത് ഫാഷിസവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റവുമാണെന്നും മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ചിറക് യൂനിറ്റ് സംഗമം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. നാസർ സംഗമം ഉദ്ഘാടനം ചെയ്തു. കരുവാടൻ അലി അധ്യക്ഷത വഹിച്ചു. എ.എം. ഷാഫി പ്രമേയ വിശദീകരണം നടത്തി. മുതിർന്ന ലീഗ് പ്രവർത്തകനായ കെ.എ. ലത്തീഫ് പതാക ഉയർത്തി. മുതിർന്ന മുസ്ലിം ലീഗ് പ്രവർത്തകരെയും, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട പി.പി. റംല ബീഗം, വൈസ് പ്രസിഡന്‍റ് വൈ.സി. ആയിഷ എന്നിവരെയും ഗ്രാമപഞ്ചായത്ത് അംഗം പി.പി. തസ്ലീന ഷബീർ ആദരിക്കുകയും ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി കെ.സി.എ. ഷുക്കൂർ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് എം.സി. ഹാരിസ്, മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ഷബീർ ബാബു, ജനറൽ സെക്രട്ടറി വാഹിദ് എടപ്പറ്റ, ട്രഷറർ കെ. കമറുൽ ഇസ്ലാം, കെ.വി. മഹബൂബ്, കെ.എം. ശിഹാബ്, കെ. നിസാർ കുറുമാടൻ, കെ. ഷഫീഖ്, റിഷാദ് കുനിയിൽ, എ. ശിഹാബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.