രണ്ടര നൂറ്റാണ്ടിനുശേഷം കൂരിയാൽ ചുവട്ടിൽ മാമാങ്ക കൂറ ഉയർന്നു

തിരുനാവായ: രണ്ടര നൂറ്റാണ്ടിനുശേഷം തിരുനാവായ കടവത്തെ കൂരിയാൽ ചുവട്ടിൽ വീണ്ടും മാമാങ്ക കൂറ ഉയർന്നു. ബുധനാഴ്ച ഉച്ചക്ക്​ കളരി അഭ്യാസികളുടെയും വാദ്യമേളത്തി​ൻെറയും അകമ്പടിയോടെ ആചാരവെടിയുതിർത്തപ്പോൾ നാട്ടുകാരെ സാക്ഷിയാക്കി കലക്ടർ കെ. ഗോപാലകൃഷ്ണൻ ചരിത്രഗ്രന്ഥത്തിൽ പറയുന്ന കളറുകളിൽ തീർത്ത മൂന്ന് മുഴം നിളത്തിലുള്ള കൂറ ഉയർത്തിയത്. സംഘാടകരായ റി എക്കൗ പ്രസിഡൻറ്​ സി. കിളറും സെക്രട്ടറി സതീഷൻ കളിച്ചാത്തും സ്വാഗത സംഘം കൺവീനർ എം.കെ. സതീഷ് ബാബുവും ചേർന്നാണ് കലക്ടർക്ക് വർണകൂറ കൈമാറിയത്. ജനുവരി 29, 30, 31 തീയതികളിൽ സാംസ്കാരിക സംഘടനയായ റി എക്കൗ സംഘടിപ്പിക്കുന്ന മാമാങ്കോത്സവത്തി​ൻെറ വിളംബരമായാണ് ഈ ചരിത്ര മുഹൂർത്തം പ്രതീകാത്മകമായി പുനരാവിഷ്കരിച്ചത്. 31ന് നടക്കുന്ന താമരമേളയോടെ മാമാങ്കാത്സവം സമാപിക്കും. താമരമേളയുടെ പ്രചാരണം ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസി. പ്രഫസർ പി.കെ. അബ്​ദുൽ ജബ്ബാറിന് മൂന്ന് ചെന്താമരപ്പൂക്കൾ കൈമാറി കലക്ടർ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ഷമീർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. തിരൂർ തഹസിൽദാർ മുരളി, കെ.കെ. അബ്​ദുൽ റസാഖ്​ ഹാജി, ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ എം. ജനാർദനൻ, കെ.പി. അലവി, എം. സാദിഖ് തുടങ്ങിയവർ പങ്കെടുത്തു. നേരത്തേ നടന്ന മാമാങ്കചരിത്ര വിളംബരയാത്രക്ക് ചങ്ങമ്പള്ളി ഷഹീദ് ഗുരുക്കൾ, മുസ്തഫ ഗുരുക്കൾ, ഹംസ പാണ്ടികശാല, അംബുജൻ നെടുവഞ്ചേരി, കുഞ്ഞിബാവ, എം.പി.എ. ലത്തീഫ്, മോനുട്ടി പൊയിലിശ്ശേരി, കെ.വി. ഉണ്ണികുറുപ്പ്, സലാം താണിക്കാട്, പി. കുഞ്ഞാപ്പ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കടവനാട് വി.പി.എസ് കളരിയിലെ ബൈജു ഗുരുക്കളുടെ നേതൃത്വത്തൽ കളരി പയറ്റ്​ പ്രദർശനവും നടന്നു. ഫോട്ടോ: mw mamankam kooranaattal തിരുനാവായ മാമാങ്കോത്സവത്തി​ൻെറ കൂറ നാട്ടൽ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.