കേന്ദ്രഭരണം നടത്തുന്നവർ സാംസ്കാരിക പൈതൃകം അറിയാത്തവർ -പി. തുളസീദാസ് മേനോൻ

മലപ്പുറം: മോദി സർക്കാർ രാജ്യത്തി​ൻെറ സാംസ്കാരിക പൈതൃകം വിസ്മരിച്ചാണ്​ കാർഷിക ഭേദഗതി ബില്ലുകൾ പാസാക്കിയതെന്ന്​ കിസാൻസഭ ദേശീയ കൗൺസിൽ അംഗം പി. തുളസീദാസ് മേനോൻ. മലപ്പുറത്ത്​ നടക്കുന്ന അനിശ്ചിതകാല കർഷക സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ്​ സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ദിവാകരൻ, കിസാൻ സഭ ജില്ല ജോയൻറ്​ സെക്രട്ടറി പുലത്ത് കുഞ്ഞു, കിസാൻ ജനത ജില്ല സെക്രട്ടറി അബ്​ദുറഹിമാൻ, എൽ.ജെ.ഡി ജില്ല സെക്രട്ടറി അലി പുല്ലിതൊടി, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം.എ. റസാഖ്​, സുജീഷ്, അഡ്വ. പി.സി. മൊയ്തീൻ, സജിത എന്നിവർ സംസാരിച്ചു. m3 aslm2 thulaseedas മലപ്പുറത്ത്​ നടക്കുന്ന അനിശ്ചിതകാല കർഷക സമരം കിസാൻസഭ ദേശീയ കൗൺസിൽ അംഗം പി. തുളസീദാസ് മേനോൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.