മുതിർന്ന ജ്യോതിശാസ്​ത്രജ്ഞൻ എസ്​.എം. ചിത്രെ അന്തരിച്ചു

വിട വാങ്ങിയത്​ സ്​റ്റീഫൻ ഹോക്കിങ്​സി​‍ൻെറ സുഹൃത്ത്​ മുംബൈ: രാജ്യത്തെ തലമുതിർന്ന ജ്യോതി ശാസ്​ത്രജ്​ഞരിൽ ഒരാളും വിഖ്യാത ശാസ്​ത്രകാരൻ സ്​റ്റീഫൻ ഹോക്കിങ്​സി​‍ൻെറ സുഹൃത്തുമായിരുന്ന എസ്​.എം ചിത്രെ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ മുംബൈയിലാണ്​ ശശികുമാർ മധുസൂദനൻ ചിത്രെ എന്ന എസ്​.എം ചിത്രെയുടെ അന്ത്യം. പത്മഭൂഷൺ ജേതാവു കൂടിയായ അദ്ദേഹത്തിന്​ 84 വയസ്സായിരുന്നു. ജ്യോതിശാസ്​ത്രത്തിനു പുറമെ ഗണിത ശാസ്​ത്രത്തിലും ബഹിരാകാശ സാ​​ങ്കേതിക വിദ്യയിലും ആണവോർജ മേഖലയിലും വിദ്യാഭ്യാസ-സാ​ങ്കേതിക മേഖലയിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ചിത്രെ അനേകം യുവജനങ്ങളെ ശാസ്​ത്രമേഖലയിലേക്ക്​ കൈപിടിച്ചു നടത്തിയ ആളാണ്​. കേംബ്രി​ജ്​ സർവകലാശാലയിൽനിന്ന്​ 1963ൽ അപ്ലൈഡ്​ മാത്തമാറ്റിക്​സിൽ പിഎച്ച്​.ഡി നേടിയ ചിത്രെയുടെ ഡിപാർട്ട്​മൻെറിൽതന്നെ ആയിരുന്നു ​ശാസ്​ത്ര ഇതിഹാസമായിരുന്ന സ്​റ്റീഫൻ ഹോക്കിങ്​സും ഗവേഷണം നടത്തിയിരുന്നത്​. ഹോക്കിങ്​സുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു ഇദ്ദേഹത്തിന്​. അസ്​ട്രോണമിക്കൽ സൊസൈറ്റി ഓഫ്​ ഇന്ത്യ (എ.എസ്​.ഐ), ഇന്ത്യൻ നാഷനൽ കമ്മിറ്റി ​േഫാർ അസ്​ട്രോണമിയു​െട ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. മുംബൈ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫണ്ടമൻെറൽ റിസർച്ചി(ടി.ഐ.എഫ്​.ആർ)ൽനിന്ന്​ സീനിയർ പ്രഫസർ ആയി വിരമിച്ചശേഷം നഗരത്തിൽ സൻെറർ ഫോർ എക്​സലൻസ്​ ഇൻ ബേസിക്​ സയൻസ്​ (സി.ഇ.ബി.എസ്​) സ്​ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. സി.ഇ.ബി.എസി​‍ൻെറ അക്കാദമിക്​ ചെയർപേഴ്​സണായിരുന്നു. ഭാര്യ: സുവർണ. മക്കൾ: യോഹാൻ, യതിൻ. പടം: എഫ്​.ടി.പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.