'ചെരണി ആശുപത്രി മുഴുവൻ സമയം പ്രവർത്തിക്കണം'

മഞ്ചേരി: ചെരണി ആശുപത്രിയിലെ ഒ.പി സൗകര്യം 24 മണിക്കൂറിൽനിന്ന്​ ചുരുക്കി വൈകീട്ട് ആറ് വരെ ആക്കാനുള്ള തീരുമാനം ഉപക്ഷിക്കണമെന്ന് കരിക്കാട് 20ാം വാർഡ് ഏരിയ കോൺഗ്രസ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പി. രാഘവൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ജയപ്രകാശ് ബാബു, സെക്രട്ടറി ബാബു സെബാസ്​റ്റ്യൻ, ഉണ്ണികൃഷ്ണൻ മാരാത്ത്, ദേവദാസൻ കരിക്കാട്, കെ. സുനിൽ, പി. ഷൺമുഖരാജൻ, അഭിജിത്ത്, രാധാകൃഷ്ണൻ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.