പദ്ധതി നിർവഹണത്തിലെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ യോഗം ചേർന്നു

പൊന്നാനി: നഗരസഭാ 2020-21 വാർഷിക പദ്ധതി അവലോകനവുമായി ബന്ധപ്പെട്ട് പദ്ധതി നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. വാർഷിക പദ്ധതിയുടെ പ്രോജക്ടുകളുടെ നിർവഹണത്തിന് നിലവിലുണ്ടായിരുന്ന സാങ്കേതിക കുരുക്കുകൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾ പാലിച്ച് സമയബന്ധിതമായി നടത്താൻ യോഗത്തിൽ ധാരണയായി. മത്സ്യകൃഷിയുടെ ബയോ ഫ്ലോക്ക്, ഖരമാലിന്യ സംസ്കരണത്തിനാവശ്യമായ ഉപാധികൾ വാങ്ങൽ, വി.സി.ബി തടയണ നിർമാണം, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പ് വിതരണം, സമഗ്ര തെങ്ങ് കൃഷി തുടങ്ങിയ പദ്ധതികൾ ദ്രുതഗതിയിൽ നടപ്പാക്കാനും ധാരണയായി. അടുത്ത കൗൺസിൽ യോഗത്തിൽ ഗുണഭോക്താക്കളുടെ ലിസ്​റ്റ്​ അംഗീകരിക്കുന്നതോടെ വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ആരംഭിക്കും. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി. മുഹമ്മദ് ബഷീർ, രജീഷ് ഊപ്പാല, ഒ.ഒ. ഷംസു, ഷീനാ സുദേശൻ, വിവിധ പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ponnani nagarasabha yogam വാർഷിക പദ്ധതി അവലോകനവുമായി ബന്ധപ്പെട്ട് പൊന്നാനി നഗരസഭയിലെ പദ്ധതി നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.