കരിപ്പൂർ വിമാന അപകടം: അന്വേഷണ കാലാവധി ഇന്നവസാനിക്കും

റിപ്പോർട്ട്​ എന്നാകുമെന്ന്​ വ്യക്തതയില്ല കരിപ്പൂർ: എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനദുരന്തം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തി​ൻെറ കാലാവധി ബുധനാഴ്​ച അവസാനിക്കും. ആഗസ്​റ്റ്​ ഏഴിനാണ്​ കോഴിക്കോട്​ വിമാനത്താവളത്തിൽ എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം അപകടത്തിൽപെട്ടത്​. വിശദമായി അന്വേഷിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം ആഗസ്​റ്റ്​ 13ന്​ എയർക്രാഫ്​റ്റ്​ ആക്​സിഡൻറ്​ ഇൻവെസ്​റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.​െഎ.ബി) അഞ്ചംഗ സംഘ​​​െ​ത്ത നിയോഗിച്ചിരുന്നു. അഞ്ചുമാസമാണ്​ അന്വേഷണം പൂർത്തിയാക്കാൻ സംഘത്തിന്​ കേന്ദ്രം അനുവദിച്ച സമയം. സമയപരിധി ബുധനാഴ്​ച അവസാനിക്കും. ബി 737-800 എൻ.ജി പരിശോധകനായ ക്യാപ്​റ്റൻ എസ്​.എസ്​. ചാഹറി​ൻെറ നേതൃത്വത്തിൽ വേദ്​ പ്രകാശ്​, സീനിയർ എയർക്രാഫ്​റ്റ്​ മെയിൻറനൻസ്​ എൻജിനീയർ ​മുകുൾ ഭരദ്വാജ്​, ഏവിയേഷൻ മെഡിസിൽ വിദഗ്​ധൻ വൈ.എസ്​. ദഹിയ, എ.എ.​െഎ.ബി ഡെപ്യൂട്ടി ഡയറക്​ടർ ജസ്​ബീർ സിങ്​ എന്നിവരാണ്​ സംഘത്തിലുള്ളത്​. നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു എ.എ.​െഎ.ബി അറിയിച്ചത്​. ഇതിനാൽ അപകടത്തി​ൻെറ പ്രാഥമിക റിപ്പോർട്ട്​ പോലും അധികൃതർ പുറത്തുവിട്ടിരുന്നില്ല. അന്വേഷണ റിപ്പോർട്ട്​ എന്ന്​ പുറത്തുവിടുമെന്നത്​ സംബന്ധിച്ച്​ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തെളിവെടുപ്പിനായി അന്വേഷണ സംഘം രണ്ടുതവണ കരിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു. പരിശോധനയിൽ കരിപ്പൂരിൽ സാ​േങ്കതിക തകരാറുകൾ ഒന്നും കണ്ടെത്തനായില്ലെന്നാണ്​ സൂചന. അപകട പശ്ചാത്തലത്തിൽ വലിയ വിമാനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്​തിരുന്നു. ഇത്​ പുനരാരംഭിക്കുന്നതി​ൻെറ നടപടികൾ വിമാനത്താവള അതോറിറ്റി ആരംഭിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.