ചൂണ്ടിക്കലിൽ ഭൂരിപക്ഷം നിലനിർത്താനും തിരി​െകപ്പിടിക്കാനും

തിരുനാവായ: ഗ്രാമപഞ്ചായത്തിലെ ഇരുപത്തൊന്നാം വാർഡായ ചൂണ്ടിക്കലിൽ 2015ൽ യു.ഡി.എഫ് നേടിയത്​ 521 വോട്ടി​ൻെറ ഭൂരിപക്ഷം. ഇത്​ നിലനിർത്താനുള്ള പോരാട്ടത്തിൽ യൂത്ത് ലീഗ് നേതാവ്​ ഫക്രുദ്ദീൻ പല്ലാറാണ് ഇത്തവണ സ്​ഥാനാർഥി. പൊതുപ്രവർത്തകനായ എൽ.ഡി.എഫിലെ നാസർ അമരിയിലാണ് മുഖ്യ എതിരാളി. എൻ.ഡി.എ സ്ഥാനാർഥി വിജയകുമാറിന്​ പുറമെ സെയ്തലവി, നിസാർ അഹമ്മദ് എന്നീ സ്വതന്ത്രരുമുണ്ട്. 2015ൽ യു.ഡി.എഫിലെ ഹഫ്സത്തിന് 636ഉം എൽ.ഡി.എഫിലെ മുഫീദക്ക് 115 വോട്ടുമാണ് ലഭിച്ചത്. 66 വോട്ട് ബി.ജെ.പിക്കും കിട്ടി. പഞ്ചായത്തിലെ വികസനനേട്ടം സഹായിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. അതേസമയം സംസ്ഥാന സർക്കാറി​ൻെറ ഭരണനേട്ടങ്ങളും മേഖലയിൽ യു.ഡി.എഫിലുണ്ടായ അടിയൊഴുക്കും വിജയപ്രതീക്ഷയാണെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.