സി.ഇ.ഒ സായാഹ്ന ധർണ

തിരൂരങ്ങാടി: സഹകരണജീവനക്കാരുടെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാർനിലപാടിനെതിരെ കോഓപറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി അസിസ്​റ്റൻറ്​ രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ സായാഹ്ന ധർണ സംഘടിപ്പിച്ചു. ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കുക, കുടിശ്ശികയുള്ള ക്ഷാമബത്ത ഉടൻ അനുവദിക്കുക, പ്രാഥമിക വായ്പാ സംഘങ്ങളുടെ അവധി എന്‍.ഐ ആക്റ്റിന് വിധേയമായി ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധർണ. സഹകരണസംഘം തിരൂരങ്ങാടി അസിസ്​റ്റൻറ്​ രജിസ്ട്രാര്‍ (ജനറല്‍), സഹകരണസംഘം തിരൂരങ്ങാടി അസിസ്​റ്റൻറ്​ ഡയറക്ടര്‍ (ഓഡിറ്റ്) എന്നിവര്‍ക്ക് സി.ഇ.ഒ താലൂക്ക് നേതാക്കള്‍ അവകാശപത്രിക സമര്‍പ്പിച്ചു. താലൂക്ക് സി.ഇ.ഒ പ്രസിഡൻറ്​ ഹുസൈന്‍ ഊരകം അധ്യക്ഷത വഹിച്ചു. സി.ഇ.ഒ ജില്ല കമ്മിറ്റി ഭാരവാഹികളായ വി.കെ. സുബൈദ, കെ. കുഞ്ഞിമുഹമ്മദ്, പി.ടി. സലാഹ്, താലൂക്ക് സി.ഇ.ഒ ജന. സെക്രട്ടറി അനീസ് കൂരിയാടന്‍ എന്നിവർ സംസാരിച്ചു. PHOTO: mt ceo thalook dharna കോഓപറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി അസിസ്​റ്റൻറ്​ രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച സായാഹ്ന ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.