മന്ത്രി ​െഎസക്കിന്​ രോഗമുക്​തി; ആശുപത്രി വിട്ടു

തിരുവനന്തപുരം: മന്ത്രി തോമസ്​ ​െഎസക്കിന്​ കോവിഡ്​ മുക്​തി. ചൊവ്വാഴ്​ച നടത്തിയ ആൻറിജൻ പരിശോധനയിലാണ്​ നെഗറ്റീവായത്​. ഇതോടെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന് വൈകീേട്ടാടെ ഡിസ്​ചാർജ്​ ചെയ്​തു. അടുത്ത ഏഴ്​ ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയും. ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന്​ ഇൗമാസം ആറിന്​ നടത്തിയ പരിശോധനയിലാണ്​ മന്ത്രിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. പത്ത്​ ദിവസമാണ്​ രോഗമുക്​തിക്ക്​ വേണ്ടിവന്നത്​. പിന്നീട്​ മന്ത്രിയുടെ ഡ്രൈവർക്കും ഗാർഡിനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. അസുഖം ഏറെ ഭേദമായെങ്കിലും ഡയബറ്റിക്സ് അൽപം കൂടുതലാണെന്നും ചെറിയ ശ്വാസംമുട്ടലു​െണ്ടന്നും മന്ത്രി ഫേസ്​ബുക്​​േപാസ്​റ്റിൽ കുറിച്ചു​. ഫോൺ വിളികളും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.