ജലജീവന്‍ മിഷന്‍ യോഗം ചേര്‍ന്നു

ജലജീവന്‍ മിഷന്‍ യോഗംചേര്‍ന്നു മങ്കട: മങ്കട നിയോജക മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലേക്കും ഗാര്‍ഹിക കുടിവെള്ള കണക്​ഷന്‍ നല്‍കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ അവലോകന യോഗം ചേര്‍ന്നു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും പദ്ധതിവഴി വെള്ളമെത്തിക്കേണ്ട വീടുകളുടെ കണക്ക് വിലയിരുത്തി. കേന്ദ്ര, സംസ്ഥാന, പഞ്ചായത്ത് ഫണ്ടുകള്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ പത്ത് ശതമാനം ഗുണഭോക്താവ് വഹിക്കും. സമഗ്രമായ പദ്ധതി തയാറാക്കി കണക്​ഷന്‍ നല്‍കുന്നതിന് ഓരോ പഞ്ചായത്തിലും പ്രത്യേകം യോഗം വിളിച്ചുചേര്‍ക്കും. മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് ആര്‍.ബി.കെ പദ്ധതിയിലെ 63 കോടി രൂപയുടെ ഡി.പി.ആര്‍ പുതിയ പദ്ധതിയില്‍ ചേര്‍ക്കും. രാമപുരം 38 മുതല്‍ പുഴക്കാട്ടിരി, സമൂസപ്പടി മുതല്‍ പഴമള്ളൂര്‍ തോട്ടക്കര ഭാഗങ്ങളില്‍ മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിനും മങ്കട പഞ്ചായത്തിലെ മൂര്‍ക്കനാട് പദ്ധതി കമീഷന്‍ ചെയ്യാനും അങ്ങാടിപ്പുറത്തെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എലിക്കോട്ടില്‍ സഈദ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.കെ. ജയറാം, യൂസുഫ് മുല്ലപ്പള്ളി, കെ. രാജഗോപാലന്‍, ഹബീബ കരുവള്ളി, പി.പി. സുഹറാബി, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയര്‍ വി. പ്രസാദ്, എക്‌സിക്യൂട്ടിവ്​ എൻജിനീയര്‍ സുരേഷ്, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രതിനിധി എലിയാമ തോമസ്, മങ്കട പഞ്ചായത്ത് സെക്രട്ടറി എ.കെ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.