മലപ്പുറം: താഴെക്കോട്, വെട്ടത്തൂര്‍, കീഴാറ്റൂര്‍, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തുകളുടെ കീഴിെല അംഗൻവാടികളിൽ വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി, സ്ഥിരതാമസം, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫിസര്‍, പെരിന്തല്‍മണ്ണ അഡീഷനല്‍, ചുങ്കം, പട്ടിക്കാട് പി.ഒ, 679325, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോറം പെരിന്തല്‍മണ്ണ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസില്‍നിന്ന് ലഭിക്കും. ഫോണ്‍: 04933- 235580. മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, കുറുവ, മൂര്‍ക്കനാട്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴിെല അംഗൻവാടികളില്‍ വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 30ന് വൈകീട്ട് അഞ്ചിനകം ശിശുവികസന പദ്ധതി ഓഫിസര്‍, മങ്കട, ബ്ലോക്ക് ഓഫിസ് കോമ്പൗണ്ട്, ബ്ലോക്കുപടി, രാമപുരം പി.ഒ, 679321, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷ ഫോറം മങ്കട ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസില്‍ ലഭിക്കും. ഫോണ്‍: 04933: 284483, 8281999264.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.