നാമ്പ്രാണിയിൽ പുഴ കുത്തിയെഴുകുന്നു; പുതിയ റഗുലേറ്റർ ഫയലിൽത്തന്നെ

നാമ്പ്രാണിയിൽ പുഴ കുത്തിയൊഴുകുന്നു; പുതിയ ​െറഗുലേറ്റർ ഫയലിൽത്തന്നെ മലപ്പുറം: കടലുണ്ടിപ്പുഴയിൽ നാമ്പ്രാണി തടയണക്ക് സമീപം പുതിയ ​െറഗുലേറ്ററെന്ന പ്രഖ്യാപനം യാഥാർഥ്യമാവാൻ ഇനിയും കാത്തിരിക്കണം. 2019 ജൂണിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കുകയും മണ്ണ് പരിശോധന കഴിഞ്ഞ് വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുകയും ചെയ്തതാണ് പദ്ധതിയിലെ പുരോഗതി. ഡി.പി.ആർ ജലവിഭവ വകുപ്പി​ൻെറ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. നിലവിലെ തടയണയിൽ ചോർച്ച രൂക്ഷമായതിനെത്തുടർന്നാണ് സമീപത്ത് ​െറഗുലേറ്റർ നിർമിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വരൾച്ച മുമ്പത്തെപ്പോലെ രൂക്ഷമല്ലാത്തതിനാൽ മാത്രം മലപ്പുറം നഗരസഭയിലെയും പരിസര പഞ്ചായത്തുകളിലെയും കാര്യമായി കുടിവെള്ളം മുട്ടിയില്ല. സിവിൽ സ്​റ്റേഷന് പിറകിലെ ശാന്തിതീരം പാർക്കിടനടുത്ത് സ്ഥിതി ചെയ്യുന്ന തടയണക്ക് അൽപം മുകളിലാണ് റെഗുലേറ്റർ നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നാലര മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന റഗുലേറ്ററില്‍ 1.05 മുതല്‍ 1.89 മില്ലീലിറ്റര്‍ ക്യൂബിക് ജലം സംഭരിക്കാൻ ശേഷിയുണ്ടാകും. മലപ്പുറം നഗരസഭയിലും കോഡൂര്‍, കൂട്ടിലങ്ങാടി, കുറുവ, മക്കരപറമ്പ്, ആനക്കയം പഞ്ചായത്തുകളിലും വേനൽക്കാലത്ത് രൂക്ഷമാവുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. സാധാരണഗതിയില്‍ പ്രതിദിനം 20 മുതല്‍ 22 മണിക്കൂര്‍ വരെ പമ്പിങ് നടക്കുന്ന നാമ്പ്രാണിയില്‍ 85 ദശലക്ഷം മില്ലീലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്. വേനലില്‍ ആവശ്യത്തിന് വെള്ളമില്ലാത്ത സാഹചര്യമുണ്ട്. മഴക്കാലമായപ്പോൾ തുറന്ന തടയണയിലൂടെ പുഴ കുത്തിയൊഴുകുകയാണിപ്പോൾ. 16 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ ഡി.പി.ആർ തയാറാക്കിയിരിക്കുന്നത്. സ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണി​​ൻെറയും പാറയുടെയും സാമ്പിള്‍ തിരുവനന്തപുരത്തെ ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച് ബോര്‍ഡിലേക്ക് കൈമാറി. െറഗുലേറ്റർ നിർമാണത്തിന് 25 കോടി രൂപയിലധികം വേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.