'മുഖ്യമന്ത്രി രാജിവെക്കണം'

മലപ്പുറം: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ പങ്ക് വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയൻ സ്ഥാനം ഒഴിയുന്നതാണ് മാന്യതയെന്ന് ബി.ജെ.പി പാലക്കാട് മേഖല പ്രസിഡൻറ്​ വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ രവി തേലത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. വേലായുധൻ, വൈസ് പ്രസിഡൻറ്​ എൻ. അനിൽകുമാർ, സെക്രട്ടറി മനോജ് പാറശ്ശേരി, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. രശ്മിൽ നാഥ്, ഷിദു കൃഷ്ണൻ, കെ.സി. ശങ്കരൻ, വിനോദ് മൊറയൂർ എന്നിവർ സംസാരിച്ചു. mmma5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.