പാസ്പോർട്ട് കേന്ദ്രത്തിൽ സ്ഥലപരിമിതി

സാമൂഹിക അകലം പാലിക്കാൻ സൗകര്യമില്ല പയ്യന്നൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ ജനങ്ങൾ ആശ്രയിക്കുന്ന പയ്യന്നൂർ പാസ്പോർട്ട് സേവാകേന്ദ്രത്തിൽ സാമൂഹിക അകലം പാലിക്കാൻ സ്ഥലസൗകര്യമില്ലെന്ന്. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെങ്കിൽ ഇതിനാവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും സൗകര്യമില്ല. ദൂരെ സ്ഥലങ്ങളിൽനിന്ന്​ സ്ത്രീകളും ചെറിയ കുട്ടികളുമടക്കം എത്തിച്ചേരുന്ന സ്ഥലമാണ് പാസ്പോർട്ട് സേവാകേന്ദ്രം. മഴക്കാലത്തും വേനൽക്കാലത്തും ജനങ്ങൾ ദുരിതം അനുഭവിക്കേണ്ട അവസ്ഥയാണ് കേന്ദ്രത്തിലുള്ളത്. ഈ അവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് പാർലമൻെറ് മണ്ഡലം എം.പി രാജ്മോഹൻ ഉണ്ണിത്താന് മലേഷ്യ നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ കെ.പി. അബ്​ദുൽ നാസർ നിവേദനം നൽകി. ചടങ്ങിൽ നാഷനൽ കമ്മിറ്റി ട്രഷർ എം.ടി.പി. അബ്​ദുൽ ബഷീർ, മറ്റ് ഭാരവാഹികളായ കെ.പി. ഫാഷിദ്, ടി.വി. നജീബ്, പയ്യന്നൂർ മുനിസിപ്പൽ ലീഗ് കമ്മിറ്റി പ്രസിഡൻറ്​ വി.കെ.പി. ഇസ്​മായിൽ എന്നിവരും പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.