കാളികാവ് സി.എച്ച്.സിയിൽ ഡിജിറ്റൽ എക്സ്റേ യൂനിറ്റ് സ്ഥാപിച്ചു ഫിസിയോ തെറപ്പി സൻെററും പ്രവർത്തനം തുടങ്ങി കാളികാവ്: ബ്ലോക്ക് പഞ്ചായത്ത് അരക്കോടിയിലേറെ രൂപ ചെലവഴിച്ച് കാളികാവ് സി.എച്ച്.സിയിൽ എക്സ്റേ യൂനിറ്റ് അടക്കമുള സംവിധാനങ്ങൾ സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 17 ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ യൂനിറ്റ് ആരംഭിച്ചത്. സർക്കാർ നിശ്ചയിച്ച ഫീസ് ഈടാക്കിയാണ് എക്സ്റേ സൗകര്യം രോഗികൾക്ക് ഒരുക്കുക. 23 ലക്ഷം രൂപ ചെലവിൽ നവീകരിച്ച പുതിയ വാർഡിൻെറ ഉദ്ഘാടനവും ഖാലിദ് മാസ്റ്റർ നിർവഹിച്ചു. ആശുപത്രിയിൽ ഫിസിയോ തെറപ്പി സൻെററും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ ചെലവിൽ പഴയ ഒ.പി കെട്ടിടം നവീകരിക്കുകയും നാല് ലക്ഷം രൂപ ചെലവിൽ ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു. ഫിസിയോ തെറപ്പി സൻെററിൻെറ ഉദ്ഘാടനം ഡിവിഷൻ മെംബർ ജോജി കെ. അലക്സ് നിർവഹിച്ചു. പത്ത് ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രിയിലേക്ക് നൽകിയ ജനറേറ്റർ ബ്ലോക്ക് പഞ്ചായത്തംഗം സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കീടത്ത് റംല ടീച്ചർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. വി. ജസീല, ബി.ഡി.ഒ പി. കേശവദാസ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പൈനാട്ടിൽ അഷ്റഫ്, കെ.പി. ഹൈദരാലി, ഡോ. പി.യു. മുഹമ്മദ് നജീബ്, കാളികാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. ഹാരിസ്, ആശുപത്രി ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. photo: mn kalikav chc കാളികാവ് സി.എച്ച്.സിയിൽ എക്സ്റേ യൂനിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.