മക്കരപ്പറമ്പ്: മക്കരപ്പറമ്പ് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ എല്ലാ ഫീഡറുകളിലും നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ ജൂലൈ 18വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു. സൗജന്യ പഠനോപകരണങ്ങൾ നൽകി പി.ടി.എ ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പി.ടി.എ കമ്മിറ്റി പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കി. ഈ വര്‍ഷം എട്ടാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്കാണ് നോട്ടുബുക്കും പേനയും ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ നല്‍കിയത്. കോവിഡ് രോഗവ്യാപന കാലത്ത് സാധാരണക്കാരായ രക്ഷിതാക്കളുടെ സാമ്പത്തിക പ്രയാസം പരിഗണിച്ചാണ് പഠനോപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കുട്ടികള്‍ക്കിടയില്‍ സാമ്പത്തിക വിവേചനം ഒഴിവാക്കുന്നതിനാണ് മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കിയത്. പി.ടി.എ പ്രസിഡൻറ് പി.പി. അബ്ദുല്‍നാസര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എം.പി.ടി.എ പ്രസിഡൻറ് കെ. റാബിയ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് അഷ്‌റഫ് തേക്കില്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.