കോട്ടക്കൽ നഗരസഭയിൽ പ്രവാസികൾക്ക് സൗജന്യ കോവിഡ് ടെസ്​റ്റ്​

കോട്ടക്കൽ: പ്രവാസികൾക്ക് ഒരിക്കൽ കൂടി മാതൃകയാവുകയാണ് കോട്ടക്കൽ നഗരസഭ. ക്വാറൻറീനിൽ കഴിയുന്ന നിർധനരായ പ്രവാസികൾക്ക് ആവശ്യമെങ്കിൽ കോവിഡ് ടെസ്​റ്റ്​ സൗജന്യമായി ചെയ്യുമെന്ന് ചെയർമാൻ കെ.കെ. നാസർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോട്ടക്കൽ ആസ്​റ്റർ മിംസുമായി സഹകരിച്ചാണ് സൗജന്യ ടെസ്​റ്റ്​ നടത്തുക. രോഗലക്ഷണമുള്ളവരെ കോട്ടക്കൽ സി.എച്ച്.സി മെഡിക്കൽ ഓഫിസർ നിർദേശിക്കുന്ന പ്രവാസികൾക്കാണ് ടെസ്​റ്റ്​ നടത്തുക. ചെയർമാ​ൻെറ വെൽഫെയർ ഫണ്ടിൽ നിന്നാണ് സാമ്പത്തിക സഹായം നൽകുന്നത്. പരിശോധന ഫലം അന്നുതന്നെ ലഭ്യമാക്കും. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന്​ ഫലം ലഭിക്കാൻ ദിവസങ്ങളെടുക്കുന്നത് രോഗികൾക്കും മറ്റും പ്രയാസമായതിനാലാണ് നഗരസഭ സൗജന്യ പദ്ധതിക്ക് തയാറായതെന്ന് ചെയർമാൻ പറഞ്ഞു. മിംസ് സീനിയർ മാനേജർ അഡ്വ. സി.എച്ച്. നൗഷാദും പങ്കെടുത്തു. ------------------ യൂത്ത് ലീഗ് സ്വർണ ബിസ്കറ്റുകൾ അയച്ചു കോട്ടക്കൽ: കോട്ടക്കൽ മുനിസിപ്പൽ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് സ്വർണ ബിസ്കറ്റുകൾ അയച്ച് പ്രതിഷേധിച്ചു. ടൗണിൽ നടന്ന പ്രകടനത്തിന് ശേഷം കോട്ടക്കൽ ഹെഡ് പോസ്‌റ്റോഫിസിൽ നിന്ന് തപാൽ വഴി അയച്ചായിരുന്നു പ്രതിഷേധം. മുനിസിപ്പൽ പ്രസിഡൻറ്​ കെ.എം. ഖലീൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.