ഓണത്തിന് ഒരു മുറം പച്ചക്കറി" പദ്ധതിക്ക് ചേലേമ്പ്രയിൽ തുടക്കമായി

'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിക്ക് തുടക്കം ചേലേമ്പ്ര: സംസ്ഥാന സർക്കാറി‍ൻെറ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിക്ക് തുടക്കമായി. ഇതി‍ൻെറ ഭാഗമായി ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് കൃഷിഭവ​ൻെറ പച്ചക്കറി വിത്ത് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി. രാജേഷ് ഉദ്ഘാടനം ചെയ്തു. കൃഷി വർക്കിങ്​ ഗ്രൂപ്​ ചെയർപേഴ്സൺ എം. ബേബി ഏറ്റുവാങ്ങി. ഫോട്ടോ. mt oru muram pachakari ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ പച്ചക്കറി വിത്ത് വിതരണം ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി. രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു അറ്റൻഡർ കം ഫാർമസിസ്​റ്റ് ചേലേമ്പ്ര: ഗ്രാമപഞ്ചായത്തിലെ യുനാനി ഡിസ്പെൻസറിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അറ്റൻഡർ കം ഫാർമസിസ്​റ്റ്​ തസ്തികയിലേക്ക് ചേലേമ്പ്ര പഞ്ചായത്ത് പരിധിയി​െല ഉദ്യോഗാർഥികളിൽ നിന്ന്​ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവരിൽ നിന്ന്​ സ്വന്തം കൈപ്പടയിലെഴുതിയ അപേക്ഷകളും അനുബന്ധ രേഖകളും 15നകം ചേലേമ്പ്ര പഞ്ചായത്ത് ഓഫിസിൽ വൈകീട്ട് നാലിനകം സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.