എം.എൽ.എ രാഷ്​ട്രീയക്കളി അവസാനിപ്പിക്കുക –ജനപ്രതിനിധി സദസ്സ്

'എം.എൽ.എ രാഷ്​ട്രീയക്കളി അവസാനിപ്പിക്കുക' തേഞ്ഞിപ്പലം: എം.എൽ.എ രാഷ്​ട്രീയക്കളി അവസാനിപ്പിക്കണമെന്ന് ജനപ്രതിനിധികളുടെ സദസ്സ് ആവശ്യപ്പെട്ടു. ചേളാരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് സംരക്ഷിച്ച് കെട്ടിടം പണി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട്​ നടന്ന ജനപ്രതിനിധികളുടെ സമര സദസ്സ് വെലായുധൻ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്​ദുൽ വഹാബ്‌, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. പ്രഭാകരൻ, ജനതാദൾ–എസ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻറ് എൻജിനീയർ മൊയ്തീൻകുട്ടി, ജാഥർ മേടപ്പിൽ, പി. പ്രിൻസ് കുമാർ, സി. പരമേശ്വരൻ, പുഷ്പ നെച്ചിക്കാട്ട്, പ്രേമൻ പരുത്തിക്കാട്, പഞ്ചായത്ത് മെംബർമാരായ മുഹമ്മദ് ബഷീർ, മുഹമ്മദ് കാട്ടുകുഴി, ടി.പി. നന്ദനൻ എന്നിവർ സംസാരിച്ചു. കെ. ഗോവിന്ദൻകുട്ടി സ്വാഗതവും കെ. ആശാലത നന്ദിയും പറഞ്ഞു. ഫോട്ടോ. mt chelari samara sadass ചേളാരിയിൽ ജനപ്രതിനിധികളുടെ സമര സദസ്സ് വേലായുധൻ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു ---------------------- add സമരസദസ്സ്​ തിരൂരങ്ങാടി: അബ്​ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയത്ത് പുറായയിൽ പ്രതിഷേധ സമരസദസ്സ്​ സംഘടിപ്പിച്ചു. സക്കീർ ഹാജി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.