യൂത്ത്​ ലീഗ്​ പ്രതിഷേധം

പൂക്കോട്ടൂർ: പൂക്കോട്ടൂർ പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോട്ടൂർ പോസ്​റ്റ്​ ഓഫിസിൽനിന്നും പ്രതീകാത്മക സ്വർണ ബിസ്‌കറ്റ് അയച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്​ ഫാരിസ് പൂക്കോട്ടൂർ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്​ ഹുസൈൻ ഉള്ളാട്ട്, പഞ്ചായത്ത്‌ യൂത്ത് ലീഗ് ഭാരവാഹികളായ എൻ.എം. ഉബൈദ്, കുഞ്ഞിമാൻ മൈലാടി, പി.കെ. ഇബ്രാഹിം കുട്ടി, എം.ടി. മുഹമ്മദാലി മാസ്റ്റർ, മൻസൂർ പള്ളിമുക്ക് എന്നിവർ നേതൃത്വം നൽകി. പള്ളിക്കൽ: സ്വർണകടത്ത്​ കേസിൽ പള്ളിക്കൽ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധ സൂചകമായി കേരള മുഖ്യമന്ത്രിക്ക് പ്രതീകാത്മക സ്വർണ ബിസ്​കറ്റ് പോസ്​റ്റൽ മുഖേന അയച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് വൈസ് പ്രഡിഡൻറ്​ സി. അസീസ് ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത്‌ മുസ്​ലിം യൂത്ത് ലീഗ് പ്രസിഡൻറ്​ മുസ്തഫ പള്ളിക്കൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.