മേയർ തെരഞ്ഞെടുപ്പ്​ വേദിയിലേക്ക്​​ മാർച്ച്​ നടത്തി

കണ്ണൂർ: ജനാധിപത്യ മര്യാദകളെ കാറ്റിൽപറത്തി അഞ്ചുവർഷത്തിനിടെ മേയറെയും ഡെപ്യൂട്ടി മേയറെയും നിരവധി തവണ മാറ്റിയ കണ്ണൂർ കോർപറേഷൻ നടപടിയിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് വേദിയിലേക്ക് എസ്​.ഡി.പി.െഎ പ്രതിഷേധ മാർച്ച് നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ മാർച്ച് പൊലീസ് കാൽടെക്സ്​ ജങ്​ഷനിൽ തടഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ്​ ഉദ്​ഘാടനം ചെയ്​തു. കണ്ണൂർ മണ്ഡലം പ്രസിഡൻറ്​ ശംസുദ്ദീൻ മൗലവി, സെക്രട്ടറി ഇഖ്ബാൽ പൂക്കുണ്ടിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.