എയർ ഇന്ത്യ കോഴിക്കോട്​^ഡൽഹി സർവിസ്​ പത്ത്​ മുതൽ

എയർ ഇന്ത്യ കോഴിക്കോട്​-ഡൽഹി സർവിസ്​ പത്ത്​ മുതൽ കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യയുടെ കോഴിക്കോട്​-ഡൽഹി സർവിസ്​ പുനരാരംഭിക്കുന്നു. കോവിഡ്​ പശ്​ചാത്തലത്തിൽ നിർത്തിയ സർവിസ്​ ജൂലൈ പത്ത്​ മുതലാണ്​ ആരംഭിക്കുക. ഡൽഹി-കണ്ണൂർ-കോഴിക്കോട്​, കോഴിക്കോട്​-ഡൽഹി ​െസക്​ടറിൽ വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിലാണ്​ സർവിസ്​. ഉച്ചക്ക്​ രണ്ടിന്​ ഡൽഹിയിൽനിന്ന്​ പുറപ്പെടുന്ന വിമാനം 5.05ന്​ കണ്ണൂരിലെത്തും. വൈകീട്ട്​ 6.05ന്​ കണ്ണൂരിൽനിന്ന്​ പുറപ്പെട്ട്​ 6.35ന്​ കരിപ്പൂരിലെത്തും. എട്ടിന്​ ഇവിടെ നിന്ന്​ മടങ്ങി രാത്രി 11ന്​ ഡൽഹിയിലെത്തും. നേരത്തെ, ആഴ്​ചയിൽ അഞ്ച്​ ദിവസമായിരുന്നു സർവിസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.