പിണറായി ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം

പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും കണ്ണൂർ: കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പിണറായി ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. കെട്ടിടത്തി​ൻെറ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ജൂലൈ ഒമ്പതിന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. എരുവട്ടി പന്തക്കപ്പാറ ശ്രീനാരായണ വായനശാലയില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നടക്കുക. ഒന്നര കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തി നടക്കുന്നത്. 30 പേര്‍ക്കുള്ള കിടത്തി ചികിത്സാസൗകര്യം, പഞ്ചകര്‍മ ചികിത്സ, ലാബ് സൗകര്യം, തെറപ്പി സൗകര്യം, യോഗ ഹാള്‍, മരുന്ന് തയാറാക്കുന്ന മുറി, ഫാര്‍മസി തുടങ്ങിയവ രണ്ട് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിലുണ്ടാകും. ആയുഷ് വകുപ്പി​ൻെറ 2019- 20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് കെട്ടിട നിർമാണം. പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ക്കായി 2.25 കോടി രൂപയുടെ എസ്​റ്റിമേറ്റ്​ തയാറാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.