വ്യാപാരികൾ കോവിഡ്​ നിയന്ത്രണം പാലിക്കണം - മർച്ചൻറ്സ്​​​ ചേംബർ

കണ്ണൂർ: കോവിഡ്​ വ്യാപനം തടയാൻ ജില്ല ഭരണകൂടം നിർദേശിച്ച നിയന്ത്രണങ്ങൾ വ്യാപാര കേന്ദ്രങ്ങളിൽ കർശനമായും പാലിക്കണമെന്ന്​ ജില്ല മർച്ചൻറ്​സ്​ ചേംബർ ആവശ്യപ്പെട്ടു. വ്യാപാര കേന്ദ്രങ്ങളിൽ സമ്പർക്കവ്യാപനം ഉണ്ടായാൽ വീണ്ടും കടകൾ അടച്ചിടേണ്ടിവരും. ഇതൊഴിവാക്കാൻ കടയിൽ ഹാൻഡ് വാഷ്​, സാനിറ്റൈസർ ഒരുക്കുക, ഇടപാടുകാരുടെ വിവരം രേഖപ്പെടുത്തുക, മാസ്ക് ധരിക്കാത്തവർക്കും കുട്ടികൾക്കും പ്രായംചെന്നവർക്കും പ്രവേശനം വിലക്കുക, കടകളിൽ ആൾക്കൂട്ടം രൂപപ്പെടുന്നത്​ ഒഴിവാക്കുക തുടങ്ങിയ കാര്യത്തിൽ വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന്​ പ്രസിഡൻറ്​ വി.എം. അഷ്‌റഫ്‌, ജനറൽ സെക്രട്ടറി കെ. ഷാജിദ് എന്നിവർ പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.