കോവിഡ്​ പ്രതിരോധം: ജാഗ്രത ഇനി പഞ്ചായത്ത്​ തലത്തിൽ

പാലക്കാട്​: കോവിഡ് മൂന്നാംഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളിലൂടെ ഊര്‍ജ്ജിതമാക്കുന്നതി​ൻെറ ഭാഗമായി ജില്ലയിലെ മന്ത്രിമാരായ എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒാൺലൈൻ വഴി പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്​തു. പ്രവാസികളും ഇതരസംസ്ഥാനത്തു നിന്നുള്ളവരും മടങ്ങി എത്തുന്ന സാഹചര്യവും രോഗബാധ കൂടുന്നതും ആശങ്ക വർധിപ്പിക്കുന്നതായി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. വ്യാജ രജിസ്​ട്രേഷന്‍ വഴിയും പുറത്തുനിന്നും ആളുകൾ എത്തുന്നുണ്ട്​. ഇതുമൂലം പോസിറ്റീവ് കേസുകളെ തിരിച്ചറിയാന്‍ കഴിയാതെ വരുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പ്രദേശത്തുനിന്നും തമിഴ്‌നാട് ജോലിക്ക് പോയി വരുന്നവരെ രണ്ട് ആഴ്ചയിലെങ്കിലും പരിശോധന നടത്തണമെന്ന്​ ജില്ല കലക്ടര്‍ നിർദേശിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ താമസിക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന അട്ടപ്പാടിയിലെ പുതൂര്‍, ഷോളയൂര്‍, അഗളി പഞ്ചായത്തുകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായി സൂം മീറ്റിങ്ങില്‍ പഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു. ----------- ക്വാറ​​ൻറീനിലുള്ളവരെ നിരീക്ഷിക്കാന്‍ കമ്മിറ്റികള്‍ പാലക്കാട്​: ക്വാറ​ൻറീന്‍ നിർദേശിച്ചവര്‍ നിയന്ത്രണം ലംഘിക്കുന്നത് നിരീക്ഷിക്കാന്‍ വാര്‍ഡ്-പഞ്ചായത്ത് തല കമ്മിറ്റികള്‍ സജീവമാക്കാൻ മന്ത്രിതല യോഗത്തിൽ ധാരണ. വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായുള്ളതാണ്​ വാര്‍ഡ്തല നിരീക്ഷണ കമ്മിറ്റി. നിരീക്ഷണ കമ്മിറ്റിക്ക്​ കീഴിൽ മോണിറ്ററിങ്​ കമ്മിറ്റിയുണ്ടാകും. ഇവർക്കാണ്​ വാർഡിലെ ക്വാറ​ൻറീന്‍ പ്രവര്‍ത്തനത്തി​ൻെറ മേല്‍നോട്ടം. മോണിറ്ററിങ്​ കമ്മിറ്റിയിലെ ഒരംഗം ക്വാറ​ൻറീന്‍ വീടുകൾ സന്ദര്‍ശിക്കും. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മേല്‍നോട്ട സമിതിയുണ്ട്. --------------------- ഹോം ക്വാറ​ൻറീൻ ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും പാലക്കാട്​: കോവിഡ് പ്രതിരോധത്തി​ൻെറ മൂന്നാം ഘട്ടത്തില്‍ ഹോം ക്വാറൻറീനാണ് പ്രാധാന്യം നല്‍കുന്നതെന്ന്​ ആരോഗ്യവകുപ്പ്​ അറിയിച്ചു. വീട്ടിലെ റൂമില്‍ തന്നെ ആള്‍ കഴിയണം. പുറം ലോകവുമായി ഒരു ബന്ധവും പാടില്ല. കുടുംബാംഗങ്ങള്‍ അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകരുത്. പ്രദേശത്ത് നേരത്തെ കാണാത്ത ആളുകളെ കാണുന്നുണ്ടെങ്കില്‍ അയാളെ പരിശോധനക്ക്​ വിധേയമാക്കണം. വാര്‍ഡ്തല മോണിറ്ററിങ്​ കമ്മിറ്റിക്ക് ഇവരെ കണ്ടുപിടിക്കാന്‍ സാധിക്കും. ക്വാറ​ൻറീൻ ലംഘിച്ചാൽ പകർച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം രണ്ട് വര്‍ഷംവരെ തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കും. -----------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.