എം.പി ഫണ്ട്​ ദുരുപയോഗം: നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച്

ഇരിട്ടി: സ്വകാര്യ കോളജിന് എം.പി ഫണ്ട് ലഭ്യമാക്കാന്‍ കൂട്ടുനിന്ന ഇരിട്ടി നഗരസഭ ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും എസ്.ഡി.പി.ഐയും നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡൻറ്​ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ കെ. സുമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ സുദീപ് ജെയിംസ്, ഷാനിദ് പുന്നാട്, പി.എ. നസീര്‍, ജിജോ ആൻറണി, സോനു, ടി.കെ. റാഷിദ്, റെയീസ് കണിയാറക്കല്‍, റഫീഖ് വളോര, നിവില്‍ മാനുവല്‍, നിതിന്‍ നടുവനാട്, വി. ഷാജു എന്നിവര്‍ സംസാരിച്ചു. എസ്.ഡി.പി.ഐ മാര്‍ച്ച് ജില്ല കമ്മിറ്റി അംഗം സജീര്‍ കച്ചേരി ഉദ്ഘാടനം ചെയ്​തു. നഗരസഭ പ്രസിഡൻറ്​ തമീം പെരിയത്തില്‍ അധ്യക്ഷത വഹിച്ചു. സി.എം. നസീര്‍, പി.പി. അബ്​ദുല്ല, ഫൈസല്‍ മര്‍വ, പി.എം. അഷ്റഫ്, പാനേരി ശംസുദ്ദീന്‍, എം.കെ. യൂനസ് എന്നിവര്‍ സംസാരിച്ചു. 'ഫണ്ട് ദുരുപയോഗം: ചെയര്‍മാ​ൻെറ പങ്ക് പുറത്തുകൊണ്ടുവരണം' ഇരിട്ടി: ആര്‍.എസ്.എസ് നേതാവി​ൻെറ സ്വകാര്യ കോളജിന് എം.പി ഫണ്ട് അനുവദിക്കാനാവശ്യമായ സങ്കേതികത്വം മറികടക്കാന്‍ കൂട്ടുനിന്ന സംഭവത്തില്‍ മുനിസിപ്പല്‍ ചെയര്‍മാനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനം സ്വകാര്യ സ്ഥാപനത്തിന് ലഭ്യമാക്കാന്‍ നടത്തിയ ശ്രമം സി.പി.എം നേതൃത്വത്തി​ൻെറ അറിവോടുകൂടിയാണോയെന്ന് വ്യക്തമാക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.