റോഡുയർത്തൽ; പയഞ്ചേരിയിൽ റോഡ് അടച്ചത് യാത്രക്കാർക്ക് ദുരിതമായി

ഇരിട്ടി: പേരാവൂർ-ഇരിട്ടി റൂട്ടിലെ പയഞ്ചേരി മുക്കിൽ റോഡുയർത്തൽ പ്രവൃത്തി യാത്രക്കാർക്ക് ദുരിതമാകുന്നു. രണ്ടുദിവസം റോഡ് അടച്ചിട്ടും പ്രവൃത്തി പൂർത്തിയായില്ല. തിങ്കളാഴ്​ച റോഡ് തുറക്കുമെന്നറിഞ്ഞെത്തിയ വാഹനയാത്രക്കാർ ദുരിതത്തിലായി. എല്ലാ വർഷവും പയഞ്ചേരിമുക്കിൽ വെള്ളം കയറി ഗതാഗതക്കുരുക്ക് പതിവായതോടെയാണ്​ പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപ ചെലവിൽ റോഡുയർത്തൽ പ്രവൃത്തി ആരംഭിച്ചത്​. പയഞ്ചേരിമുക്ക് മുതൽ സ്കൈ ഹോസ്​പിറ്റൽ വരെയുള്ള 330 മീറ്റർ ദൂരത്താണ് പ്രവൃത്തി നടക്കുന്നത്. ഇതി‍ൻെറ ഭാഗമായി ഒരുവലിയ പാലവും ചെറിയ പാലവും നിർമിച്ചു. വലിയ പാലത്തിനു സമീപത്തായി 1.40 മീറ്റർ ഉയരത്തിലും ചെറിയ പാലത്തിന് സമീപത്തായി 40 സൻെറി മീറ്റർ ഉയരത്തിലുമാണ് റോഡ് ഉയർത്തുന്നത്. മഴ കൂടുതൽ ശക്തമാകുംമുമ്പ്​ റോഡിൽ മണ്ണിട്ട് പ്രവൃത്തി പൂർത്തീകരിക്കുകയാണ്​ ലക്ഷ്യം. ഇതി‍ൻെറ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ റോഡ് പൂർണമായും അടച്ചിട്ടാണ് പ്രവൃത്തി നടത്തിയത്. എന്നാൽ, തിങ്കളാഴ്​ചയും പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ഇരിട്ടി-പേരാവൂർ റൂട്ടിൽ ഗതാഗതം മുടങ്ങി. തിങ്കളാഴ്​ചയും റോഡ് അടച്ചിടുന്ന കാര്യം മാധ്യമങ്ങളിലൂടെ പൊതുമരാമത്ത് അധികൃതർ ജനങ്ങളെ അറിയിച്ചിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.