നിരവധി കേസുകളിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ യുവാവിനെതിരെ പൊലീസ് കാപ്പ ചുമത്തി. പരപ്പനങ്ങാടി ചാപ്പപ്പടിയിലെ വൈഡ് മുജീബ് എന്ന വി. മുജീബ് റഹ്മാനെയാണ്​​ (43)​ കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്താൻ ഉത്തരവായത്​. പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസറുടെയും ജില്ല പൊലീസ് മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരപ്പനങ്ങാടി സ്റ്റേഷനിൽ മുജീബ് റഹ്മാനെതിരെ 11 കേസുണ്ട്. ഇതിൽ അവസാനത്തെ ഏഴുകേസിലാണ് കാപ്പ പ്രകാരം നടപടി സ്വീകരിച്ചത്. മുജീബ് റഹ്മാൻ പരപ്പനങ്ങാടി സ്റ്റേഷന്‍റെ റൗഡി ലിസ്റ്റിൽപെട്ട ആളുമാണ്. KAppA ppgd mujeeb rchi man: മുജീബ് റഹ്മാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.