സഹപാഠികളുടെ നന്മ: ഉമേഷിനും കുടുംബത്തിനും നിത്യജീവിതത്തിന് വഴിയൊരുങ്ങി

പരപ്പനങ്ങാടി: കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് കിടപ്പിലായ സഹപാഠിക്ക് ഉപജീവന മാർഗമൊരുക്കി കൂട്ടുകാർ മാതൃകയായി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹൈസ്കൂളിലെ 8891 ബാച്ചിലെ വിദ്യാർഥി കൂട്ടായ്മയാണ് ചെറമംഗലം അറ്റത്തങ്ങാടി സ്വദേശി ഉമേഷിന്റെ കുടുംബത്തിന് കൈത്താങ്ങായത്. വീടിനോട് ചേർന്ന് കെട്ടിട നിർമാണ സാമഗ്രികളുടെ വാടക സ്റ്റോർ നിർമിച്ചു നൽകിയാണ് നിത്യ ജീവിതവരുമാനത്തിനായി കൂട്ടുകാർ വഴി കാണിച്ചു കൊടുത്തത്. നേരത്തെ പരപ്പനങ്ങാടി ഉപജില്ല സ്കൗട്സ് ആൻഡ്​ ഗൈഡ്സ് ഉമേഷിന് വീട് നിർമിച്ചു നൽകിയിരുന്നു. ജോലിക്കിടെ കാൽ വഴുതി കെട്ടിടത്തിന് മുകളിൽനിന്ന്​ വീണ ഉമേഷ് വർഷങ്ങളായി കിടപ്പിലാണ്. സംരംഭത്തിന്റെ താക്കോൽ കൈമാറൽ എസ്.എൻ.എം. ഹയർ സെക്കൻഡറി പി.ടി.എ പ്രസിഡന്‍റ്​ പി.ഒ. അഹമ്മദ്‌ റാഫി നിർവഹിച്ചു. നഗരസഭ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്ത് ഉദ്​ഘാടനം ചെയ്തു MT ppgd Sahabadikaludey thang കിടപ്പിലായ ഉമേഷിന് വേണ്ടി സഹപാഠികൾ ഒരുക്കിയ തൊഴിൽ സംരംഭം നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.