നിലമ്പൂർ: എസ്.എസ്.എൽ.സി സേ പരീക്ഷയിൽ എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൂറു ശതമാനം വിജയം. സേ പരീക്ഷയെഴുതിയ 14 വിദ്യാർഥികളും വിജയിച്ചതോടെ പത്താം തരത്തിൽ സ്കൂൾ നൂറു ശതമാനം വിജയം നേടി. 304 വിദ്യാർഥികളാണ് ഉന്നതപഠനത്തിന് അർഹത നേടിയത്. ആദിവാസികളും പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുമാണ് സ്കൂളിൽ 25 ശതമാനത്തിലേറെ എന്നതാണ് വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നത്. സ്കൂളിൽ നടന്ന ആഘോഷ പരിപാടിയിൽ ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോഹരൻ വിദ്യാർഥികൾക്ക് മധുരം നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ നിർമിച്ച 'സരിതം' ഷോർട്ട് ഫിലിമിന്‍റെ സീഡി പ്രകാശനം വൈസ് പ്രസിഡന്‍റ് ഗീത ദേവദാസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ മികച്ച അടുക്കളത്തോട്ടം ഒരുക്കിയ ടീം എസ്.പി.സിയെയും മികച്ച കർഷക വിദ്യാർഥിനിയായി തിരഞ്ഞെടുക്കപ്പെട്ട അഖില ലൂയിസിനെയും ഗ്രാമപഞ്ചായത്ത് അംഗം ഷരീഫ് ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ് ഹാരിസ് ആട്ടീരി, എസ്.എം.സി ചെയർമൻ പി.എസ്. സന്തോഷ്, എം.ടി.എ പ്രസിഡന്‍റ് ബീന പി. കുമാർ, സൂര്യപ്രകാശ്, പ്രിൻസിപ്പൽ റോസമ്മ ജോൺ, പ്രധാനാധ‍്യാപിക സോണി എബ്രാഹം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.