പി.എസ്.എം.ഒ കോളജിന് മുഖ്യമന്ത്രിയുടെ പുരസ്കാരം

തിരൂരങ്ങാടി: സായുധ സേന പതാക ദിനാചരണവുമായി ബന്ധപ്പെട്ട്​ മികച്ച രീതിയിൽ ധനസമാഹരണം നടത്തിയ കോളജിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിന്. 1,90,524 രൂപയാണ് എൻ.സി.സി വളന്‍റിയർമാർ സമാഹരിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സർക്കാറിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പുരസ്‌കാരം അസോസിയേറ്റ് എൻ.സി.സി ഓഫിസർ ലെഫ്റ്റനെന്റ് ഡോ. നിസാമുദ്ദീൻ കുന്നത്ത് ഏറ്റുവാങ്ങി. മൂന്നു വർഷം തുടർച്ചയായി ഈ പുരസ്കാരം കോളജ് നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.