വിദ്യാർഥികൾക്ക് ഹാൻസ് വിൽക്കുന്നതിനിടെ പിടിയിൽ

പരപ്പനങ്ങാടി: വിദ്യാർഥികൾക്ക്​ ഹാൻസ് കച്ചവടം നടത്തുന്നതിനിടെ യുവാവ് അറസ്റ്റിൽ. ഉള്ളണം സ്വദേശി മുഹമ്മദ് ആസിഫിനെയാണ്​ (32) പരപ്പനങ്ങാടി പൊലീസ് ചെറമംഗലത്ത് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ്, പൊലീസുകാരായ രഞ്ജിത്ത്, മഹേഷ്, ദിവ്യ, സിന്ധുജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിക്ക് കോയമ്പത്തൂരിൽനിന്ന്​ ഹാൻസ് എത്തിക്കുന്ന ആളെക്കുറിച്ചും അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.