കടവല്ലൂരിൽ വീട്ടിൽനിന്ന്​ പണം കവർന്നു

അഞ്ച് വീടുകളിൽ മോഷണശ്രമം പെരുമ്പിലാവ്: കടവല്ലൂര്‍ ഹൈസ്‌കൂളിന്​ സമീപത്തെ വീട്ടില്‍ മോഷണം. 10,000 രൂപ നഷ്ടപ്പെട്ടു. ശാസ്ത നഗറില്‍ കുന്നത്തുവളപ്പില്‍ സുലോചനയുടെ വീട്ടിലാണ് കവർച്ച നടന്നത്. തനിച്ച് താമസിക്കുന്ന സുലോചന ബന്ധുവീട്ടിലേക്ക്​ പോയ ദിവസമായിരുന്നു മോഷണം. കടവല്ലൂരിലും പരിസരത്തും അഞ്ച്​ വീടുകളില്‍ മോഷണശ്രമമുണ്ടായി. കുഴുപ്പുള്ളി ബാബുവിന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്​. ഒന്നും നഷ്ടപ്പെട്ടില്ല. പാക്കത്ത് വിജയന്റെ വീട്ടിലും മോഷണശ്രമം നടന്നു. നിരീക്ഷണ കാമറ കണ്ടതിനെത്തുടര്‍ന്നു ഇവിടെനിന്ന്​ രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.