അജ്ഞാത വാഹനം കുരിശു പള്ളിയിലേക്ക് ഇടിച്ചുകയറി

കുന്നംകുളം: ആനായ്ക്കലില്‍ അജ്ഞാത വാഹനമിടിച്ച് കുരിശുപള്ളിയുടെ മതില്‍ തകര്‍ന്നു. ബുധനാഴ്ച്ച പുലർച്ച രണ്ടിനാണ് സംഭവം. ആര്‍ത്താറ്റ് കുന്നംകുളം സെന്റ് മേരീസ് പള്ളിക്ക് കീഴില്‍ ആനായ്ക്കലിലെ കുരിശുപള്ളിയുടെ മുന്‍വശത്തെ മതിലും ഭണ്ഡാര പെട്ടിയും നിലവിളക്കും മെഴുകുതിരി കത്തിക്കുന്ന സ്റ്റാന്‍ഡും തകര്‍ന്നിട്ടുണ്ട്. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വാഹനം നിർത്താതെ പോയി. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലെ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.