കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കും -മന്ത്രി കെ. രാധാകൃഷ്ണന്‍ ചേലക്കര: കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാനുള്ള നടപടിയെടുക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. ചേലക്കര പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിളവെടുക്കുന്ന സമയം ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും അവ കൃത്യസമയത്ത് സംസ്‌കരിക്കാനും വിതരണം നടത്താനുമുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജൈവ കര്‍ഷകയായ ഷീജ ജോസ് കൂമുഴ, മുതിര്‍ന്ന കര്‍ഷകൻ വേലു അടക്കോട്, സമ്മിശ്ര കര്‍ഷകൻ പ്രമോദ് പങ്ങാരപ്പിള്ളി, വനിത കര്‍ഷക അംബിക പങ്ങാരപ്പിള്ളി, എസ്.സി /എസ്.ടി വിഭാഗത്തില്‍ സുരേഷ് കുമാര്‍, കര്‍ഷക തൊഴിലാളി സുന്ദരന്‍, വനിത കര്‍ഷക തൊഴിലാളി കാര്‍ത്യായനി, ക്ഷീര കര്‍ഷകന്‍ ഉണ്ണികൃഷ്ണന്‍, യുവകര്‍ഷകന്‍ അരവിന്ദാക്ഷന്‍, തെങ്ങ് കര്‍ഷകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, വിദ്യാർഥി കര്‍ഷകന്‍ നിഖില്‍, പച്ചക്കറി കര്‍ഷകന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പദ്മജ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ വിഷ്ണു, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ്, വൈസ് പ്രസിഡന്റ് പ്രശാന്തി, ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷലീല്‍, ജില്ല പഞ്ചായത്ത് അംഗം മായ, ദീപ എസ്. നായര്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ഷിജിന ബിനീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.