സര്‍ക്കാര്‍ ആർട്‌സ് കോളജുകളില്‍ ബധിര വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് അനുവദിക്കണം -അക്പാഹി

കൊണ്ടോട്ടി: കേള്‍വി പരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ബിരുദ പഠനത്തിന് സര്‍ക്കാര്‍ ആര്‍ട്‌സ് കോളജുകളില്‍ പ്രത്യേക കോഴ്‌സ് അനുവദിക്കണമെന്ന് കേള്‍വി പരിമിതരുടെ രക്ഷിതാക്കളുടെ സംഘടനയായ അക്പാഹി. ഈ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ബിരുദ പഠനത്തിന് മലബാറില്‍ ഏക ആശ്രയം സ്വാശ്രയ കോളജുകള്‍ മാത്രമാണ്. ഈ അവഗണന തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കൊണ്ടോട്ടിയില്‍ ചേര്‍ന്ന താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അശോകന്‍ കക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല കണ്‍വീനര്‍ ഇ. അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ കരീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മാധവന്‍ കോഴിക്കോട്, സലീന വലിയപറമ്പ്, കെ. അബ്ദുറഹിമാന്‍ മാസ്റ്റര്‍, ജാസ്മിന്‍ കാളോത്ത്, അന്‍വര്‍ കരിയങ്കല്ല് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു. പടം m3 kdy 2 akpahi അക്പാഹി കൊണ്ടോട്ടി താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി അശോകന്‍ കക്കഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.