കുട്ടികൾ വരച്ചു; ഭൂമിയെ സംരക്ഷിക്കാൻ

തൃശൂർ: ജില്ല വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 108 കുട്ടികൾ ചിത്രങ്ങൾ വരച്ച് ഭൂമിയെ സംരക്ഷിക്കാൻ ഒത്തുചേർന്നു. തൃശൂർ ഫൈൻ ആർട്സ് ഗാലറിയിൽ ആണ് കുട്ടികൾ ഒത്തുചേർന്നത്. മലിനീകരണവും പ്രകൃതി നാശവും കാലാവസ്ഥ വ്യതിയാനവും എല്ലാം കുഞ്ഞു ഭാവനയിൽ പ്രകാശിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായാണ് സ്കൂൾ കുട്ടികൾക്കായി 'ഒരേയൊരു ഭൂമി' എന്ന വിഷയത്തിൽ ചിത്രരചന നടത്തിച്ചത്. തൃശൂർ ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ ആർട്ടിസ്റ്റ് പി.കെ. മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ല പ്രസിഡന്‍റ്‌ ഡോ. കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ടി.വി. മദനമോഹനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ശശികുമാർ പള്ളിയിൽ, എ.എ. ബോസ്, എ.പി. സരസ്വതി, എം.ആർ. സന്തോഷ് കുമാർ, എം. ഹരീഷ് എന്നിവർ സംസാരിച്ചു. പടം: tct chitram 'ഒരേയൊരു ഭൂമി' കാമ്പയിനിൽ ചിത്രം വരച്ച വിദ്യാർഥികൾക്കുള്ള സാക്ഷ്യപത്രം ഡി.ഡി.ഇ ടി.വി. മദനമോഹനൻ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.