കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കരിമ്പ പനയമ്പാടത്തിന് സമീപം തുപ്പനാട് വളവിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ ഒമ്പത് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കാലിനും മൂക്കിനുമാണ് ഇരുവാഹനങ്ങളും കൂട്ടിയിടിച്ച ആഘാതത്തിൽ ഭൂരിഭാഗം യാത്രക്കാർക്കും പരിക്കേറ്റത്. കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട്ടേക്ക് വരുന്ന ബസും എതിരെ പെരിന്തൽമണ്ണയിലേക്ക് പോകുന്ന ബസുമാണ് ശനിയാഴ്ച രാവിലെ 11.15ന് അപകടത്തിൽപെട്ടത്. പാതവക്കിലെ കുഴിയിലകപ്പെടാതിരിക്കുവാൻ പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ബസ് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. നാട്ടുകാരും കല്ലടിക്കോട് പൊലീസും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പൊലീസ് സ്ഥലത്തെ വാഹനം മാറ്റി ഗതാഗത തടസ്സം നീക്കി. മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ: തമിഴ്നാട് മധുര ഇളങ്കോ (56), മലപ്പുറം പട്ടിക്കാട് റംല (53), പാലക്കാട് എലവഞ്ചേരി സുമേഷ് (35), കല്ലടിക്കോട് ഫാത്തിമ ബത്തൂൽ (25). തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവർ: പാലക്കാട് അഞ്ജലി (25), ഒറ്റപ്പാലം അനുഷ (21), മലപ്പുറം ഷിജു (36) കോഴിക്കോട് സുമതി (60), വെട്ടത്തൂർ ശ്രീഷ്മ (22). പടം) Mpg KLKD Thuppanad 1 ദേശീയപാത തുപ്പനാട് അപകടത്തിൽ തകർന്ന കെ.എസ്.ആർ.ടി.സി ബസ് MPg KLKD Thuppanad 2 അപകടത്തിൽപെട്ട രണ്ടാമത്തെ ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.