പൊന്നാനി: കെട്ടിട-വീട് നികുതിയിലെ വർഷംതോറുമുള്ള അഞ്ച് ശതമാനം വർധന പിൻവലിക്കുക, വസ്തു രജിസ്ട്രേഷനിൽ കെട്ടിട-വീട് വിലയുടെ 10 ശതമാനം അധികഫീസ് ഒഴിവാക്കുക, വ്യാപാര ലൈസൻസ് പുതുക്കാൻ കെട്ടിട ഉടമയുടെ സമ്മതപത്രം ഉറപ്പാക്കുക, നികുതി കുടിശ്ശിക പലിശരഹിത ഗഡുക്കളയി അടക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ത്രിദിന വാഹനജാഥക്ക് പൊന്നാനി യൂനിറ്റ് ചന്തപ്പടിയിൽ സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് കെ.എസ്. മംഗലം ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അലവിക്കുട്ടി, ജാഥ ക്യാപ്റ്റൻ ചങ്ങരംകുളം മൊയ്തുണ്ണി, ഹംസ ഹാജി നരിപ്പറമ്പ്, അനസ് ചങ്ങരംകുളം എന്നിവർ സംസാരിച്ചു. മോഹനൻ പുഴമ്പ്രം സ്വാഗതവും രാജൻ തലക്കാട്ട് നന്ദിയും പറഞ്ഞു MP PNN 5 കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥക്ക് പൊന്നാനിയിൽ നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.