ഡി.സി.സി പ്രസിഡന്‍റിന്റെ ഭാര്യയുടെ ഉടമസ്ഥതയിലെ ഗോഡൗണിലാണ് സംഭവം വേലൂര്‍: കിരാലൂരിലെ പാചക ഗ്യാസ് ഗോഡൗണിൽ വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ ഭാര്യ ബീനയുടെ ഉടമസ്ഥതയിലെ ഗോഡൗണിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഏഴിന് ഗോഡൗണില്‍നിന്ന് വാഹനമെടുക്കാനെത്തിയ ഡ്രൈവര്‍മാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിച്ചു. വാഹനത്തിന്റെ മുന്‍വശം പൂർണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന വാഹനത്തിന്റെ പിറകുവശവും താഴെ വിരിച്ച വിരിയും അഗ്‌നിക്കിരയായി. വാഹനത്തിന്റെ ബാറ്ററിക്കും ഡീസല്‍ ടാങ്കിനും കേടുപാടുകളില്ല. ഡീസല്‍ ടാങ്കിന് തീപിടിക്കാതിരുന്നതിനാൽ വന്‍ദുരന്തം ഒഴിവായി. സാമൂഹിക വിരുദ്ധര്‍ തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് രണ്ട് വാഹനങ്ങളുടെ ബാറ്ററികള്‍ ഇവിടെനിന്ന് മോഷണം പോയിരുന്നു. എരുമപ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. TCT ERMPT 1 പടം : കിരാലൂരിലെ പാചക ഗ്യാസ് ഗോഡൗണില്‍ വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ച നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.