'മത്സ്യബന്ധനം: അപകട മുന്നറിയിപ്പ് നൽകുന്നതിൽ പരാജയം'

താനൂർ: കടലിൽ പോകരുതെന്ന മുന്നറിയിപ്പ്​ ഇറങ്ങും മുമ്പേ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവരെ തൊഴിലുപകരണങ്ങളോടെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിൽ അധികൃതർ പരാജയമാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കടൽ പ്രക്ഷുബ്ധമാകുമെന്നും അപകടം ഉണ്ടാകുമെന്നും മുൻകൂട്ടി അറിയാതെ മത്സ്യബന്ധനത്തിൽ ഏർപ്പെട്ട അമ്പതോളം വള്ളങ്ങളിലെ തൊഴിലാളികളെ യഥാസമയം വിവരങ്ങളറിയിക്കാതെയും നേവിയുടെയും കോസ്റ്റ് ഗാർഡിന്‍റെയും സഹായം ലഭ്യമാക്കാതെയും മരണത്തിലേക്ക്​ തള്ളിവിട്ടതിന്‍റെ ഫലമാണ് ചാവക്കാടുനിന്ന് മത്സ്യബന്ധനത്തിന്​ പോയ തിരുവനന്തപുരം പുല്ലുവിള സ്വദേശികൾക്ക് സംഭവിച്ച ദുരന്തം. താനൂരിൽനിന്ന്​ മത്സ്യബന്ധനത്തിന് പോയി തിരികെ കരയിലേക്ക് വരുംവഴി അപകടത്തിൽപ്പെട്ട ഖാലിദിന്‍റെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയെങ്കിലും തൊഴിൽ ഉപകരണങ്ങൾ സുരക്ഷിതമായി കരയിൽ എത്തിക്കുന്നതിൽ ഫിഷറീസ് വകുപ്പ് അനാസ്ഥയാണ് കാണിച്ച​തെന്ന് സംസ്ഥാന പ്രസിഡന്‍റ്​ ജാക്സൺ പൊള്ളയിലും സെക്രട്ടറി എം.പി. അബ്ദുൽ റാസിക്കും കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.