മഴ: കോട്ടക്കുന്നിലെ നാല് കുടുംബങ്ങളെ ടൗൺഹാളിലേക്ക് മാറ്റി

എട്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറുമെന്ന് അധികൃതരെ അറിയിച്ചു മലപ്പുറം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടക്കുന്നിലെ കുടുംബങ്ങളെ വീണ്ടും ടൗൺഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട്​ ആറിനാണ്​ കുടുംബങ്ങളെ മാറ്റിയത്. രാവിലെത്തന്നെ ഇതിനായി ടൗൺഹാൾ സജ്ജീകരിച്ചിരുന്നു. 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് റവന്യൂ, മുനിസിപ്പൽ അധികൃതർ കോട്ടക്കുന്നിൽ എത്തിയതെങ്കിലും നാല് കുടുംബങ്ങളാണ് ടൗൺഹാളിലേക്ക് മാറാൻ തയാറായത്. ബാക്കി എട്ട് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് പോകുമെന്ന് അധികൃതരെ അറിയിച്ചു. ഇവർ ബന്ധുവീടുകളിലേക്ക് മാറുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുന്നുണ്ടെന്നും മാറിയില്ലെങ്കിൽ പൊലീസ് സഹായത്തോടെ ക്യാമ്പിലേക്കുതന്നെ മാറ്റുമെന്നും മലപ്പുറം വില്ലേജ് ഓഫിസ് അധികാരികൾ അറിയിച്ചു. ടൗൺഹാളിലെ കുടുംബങ്ങൾക്ക് ഭക്ഷണമടക്കം എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. മഴ കനത്തതിനെ തുടർന്ന് മുമ്പും കുടുംബങ്ങളെ ഇവിടേക്ക് മാറ്റിയിരുന്നു. പടം- mmma2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.